പിഎസ്സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

Crime Branch report says officials committed serious lapses in PSC irregularities

തിരുവനന്തപുരം: പിഎസ്സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നുമാണ് ഗുതര വീഴ്ചയുണ്ടായതെന്നും ഈ ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിട്ടുണ്ട്. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരേ വകുപ്പുതല നടപടി വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടിയുടെ ശുപാർശ. 

ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകി. സർക്കാർ കത്ത് പിഎസ്സിക്ക് കൈമാറും.
പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. ഉദ്യോ​ഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പിഎസ്സി നടപടിയെടുത്തില്ലെന്നും എസ്ഐടി കണ്ടെത്തി.

Tags