ചൊക്ലിയിൽ നിന്ന് കാണാതായ ശിവസൂര്യക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ക്രൈംബ്രാഞ്ച്
മൊബൈൽ ഫോൺ വാങ്ങി വച്ചതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് എട്ടിനാണ് കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിറങ്ങിയത്.
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ക്രൈംബ്രാഞ്ച്. മൊബൈൽ ഫോൺ വാങ്ങി വച്ചതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് എട്ടിനാണ് കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിറങ്ങിയത്.
ശിവസൂര്യക്കായി വാരണാസിയിലും രാമേശ്വരത്തും ഉൾപ്പടെ പോയി പൊലീസ് പരിശോധിച്ചു. തലശേരി എ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേകഅന്വേഷണസംഘം രൂപീകരിച്ച് പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. അന്വേഷണം ആദ്യഘട്ടത്തിൽ കാര്യമായി നടന്നില്ലെന്ന് കൂടുംബം ആരോപിച്ചിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 17നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചിനും കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിടുകയാണ്.
.jpg)

