സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കം കുറിക്കും

Cyber ​​attack against CPM leaders in Payyannur through fake IDs; Kannur District Secretariat asks people to reject propaganda

പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് പങ്കെടുക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ പരിശോധിച്ച് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കം കുറിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്യും. അതിനിടെ പിണറായി വിജയനും എംവി ഗോവിന്ദനും അടക്കം പാര്‍ട്ടിയിലെ നേതൃനിരയെ ലക്ഷ്യമിട്ട് ഉയരാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങള്‍ക്ക് നേതൃത്വം തടയിട്ടു. വിശാല സംസ്ഥാന സമിതി യോഗത്തിലെ ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിര്‍ത്തിയാണ് ഈ തടയിടല്‍.

പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് പങ്കെടുക്കുക. സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കിയതിലൂടെ നേതൃമാറ്റം ആവശ്യപ്പെടുന്ന ഭൂരിപക്ഷം നേതാക്കളും നിശബ്ദരാക്കപ്പെടും. വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ട് നേരത്തെ നിലവിലെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതി അംഗങ്ങളെ ചര്‍ച്ചയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.ചര്‍ച്ചയിലെ നിയന്ത്രണത്തില്‍ പാര്‍ട്ടിക്കത്ത് കടുത്ത അതൃപ്തി ഉയര്‍ത്തിയിരിക്കുകയാണ്.

Tags