സിപിഎം ഭരിക്കുന്ന അടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ പൊന്‍താമരപിള്ള

ponthamara

75 ലക്ഷത്തിന്റെ ക്രമക്കേട് തന്റെ മേല്‍ കെട്ടി വക്കാനുള്ള ശ്രമമെന്ന് പൊന്‍താമരപിള്ള ആരോപിച്ചു.

സിപിഎം ഭരിക്കുന്ന അടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ മുന്‍ പ്രസിഡന്റ് പൊന്‍താമരപിള്ള. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആര്‍. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയായ പൊന്‍താമരപിള്ളയെ അനുനയിപ്പിക്കാനുള്ള പാര്‍ട്ടി ശ്രമം പാളി. 75 ലക്ഷത്തിന്റെ ക്രമക്കേട് തന്റെ മേല്‍ കെട്ടി വക്കാനുള്ള ശ്രമമെന്ന് പൊന്‍താമരപിള്ള ആരോപിച്ചു.


സംഭവത്തില്‍ ഇതുവരെയും സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. നടപടി ആവശ്യപ്പെട്ട് ഇന്നും ബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. പൊന്‍താമരപിള്ളയുടെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ മുന്‍ ബാങ്ക് പ്രസിഡണ്ടും സിപിഎം നേതാക്കന്മാരും നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ തുറന്നുപറയാനാണ് തീരുമാനം. വിവാദം തണുപ്പിക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും പൊന്‍താമരപിള്ള വഴങ്ങിയിട്ടില്ല.

Tags