സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി
Updated: Dec 10, 2025, 10:42 IST
സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയില്‍ മദ്യം വിതരണം ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി
വയനാട്: തിരുനെല്ലി ഉന്നതിയില്‍ സിപിഎം പ്രവർത്തകർ മദ്യം നല്‍കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി.തിരുനെല്ലി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയില്‍ മദ്യം വിതരണം ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു.
tRootC1469263">പിന്നീട് സ്ഥലത്ത് തമ്ബടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സ്ഥലത്ത് ഏഴു മണിക്ക് ശേഷം എത്തരുതെന്നായിരുന്നു പോലിസ് നിര്‍ദേശം.നിലവില്‍ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.
.jpg)

