തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താന്‍ സിപിഐഎം സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്

Thaliparamba local woman leader Shaima left CPM
Thaliparamba local woman leader Shaima left CPM

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. 

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താന്‍ സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. 

വികസനവും ക്ഷേമ പദ്ധതികളും പത്ത് വര്‍ഷത്തെ ഭരണനേട്ടവും ഒന്നും വോട്ടര്‍മാരില്‍ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തല്‍.

tRootC1469263">

ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. താഴേത്തട്ടില്‍ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്. ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ജില്ലകളില്‍ നിന്നുള്ള വോട്ട് കണക്കുകള്‍ ചേര്‍ത്തുവെച്ചുള്ള പരിശോധനയുണ്ടാവും. സര്‍ക്കാരിന് ജനപിന്തുണ കുറയുന്നു എന്ന വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കുള്ളത്.

Tags