പ്രതിപക്ഷ പദവി സിപിഎം തീരുമാനിക്കും ; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് ബിനോയ് വിശ്വം
May 7, 2026, 06:22 IST
പാര്‍ട്ടി യോഗത്തില്‍ പിണറായി വേണ്ടെന്ന നിലയില്‍ ചര്ച്ചകളുയര്ന്നെന്ന വാര്‍ത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു.
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയന് വേണ്ടെന്ന നിലപാടിലാണ് സി പി ഐ എന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും പ്രതിപക്ഷ നേതാവ് പദവിയില്‍ സി പി ഐ ഇടപെടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പദവി സിപിഎമ്മിന്റെ അവകാശമാണ്. ഇക്കാര്യത്തില്‍ സി പി ഐ ഇടപെടില്ലെന്നും സംസ്ഥാന സെക്രട്ടറി വിവരിച്ചു. പാര്‍ട്ടി യോഗത്തില്‍ പിണറായി വേണ്ടെന്ന നിലയില്‍ ചര്ച്ചകളുയര്ന്നെന്ന വാര്‍ത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആള് വരണമെന്നും പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നും സി പി ഐ നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു എന്നായിരുന്നു വാര്‍ത്ത.
.jpg)

