സുരേഷ്‌ഗോപിയുടെ ചോദ്യത്തിന് സി.പി.എം.മറുപടി പറയണം: ബി.ജെ.പി

bjp

തൃശൂര്‍: കാരുണ്യപ്രവര്‍ത്തനമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനമാണോ കമ്യൂണിസമെന്ന സുരേഷ്‌ഗോപിയുടെ ചോദ്യത്തിന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ മറുപടി പറയണമെന്ന് ബി.ജെ.പി. തൃശൂരിലെ പൊതുയോഗത്തില്‍ കാരുണ്യമാണ് തന്റെ രാഷ്ട്രീയമെന്നു സുരേഷ്‌ഗോപി പറഞ്ഞിരുന്നു.

കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ തകര്‍ച്ച തടയണം, ഹിന്ദു ക്ഷേത്രങ്ങളെ രാഷ്ര്ടീയദേവസ്വങ്ങളില്‍ നിന്ന് മോചിപ്പിക്കണം എന്നിവയാണ് സുരേഷ്‌ഗോപി മറ്റ് ആവശ്യങ്ങളായി ഉന്നയിച്ചത്. രണ്ടുകാര്യങ്ങള്‍ക്കും അനുകൂലമായ നിയമനിര്‍മാണം നടത്തണമെന്നും കേന്ദ്രമന്ത്രി അമിത്ഷായോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് സി.പി.എം. വ്യക്തമായ മറുപടി പറയേണ്ടത്.

അതല്ലാതെ ജയവും തോല്‍വിയുമടക്കമുള്ള കാര്യങ്ങളില്‍ വിമര്‍ശിച്ചിട്ടു കാര്യമില്ലെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രവചനം നടത്താന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി ജ്യോതിഷിയല്ലല്ലോ എന്നും  ചോദിച്ചു.

എം.വി. ഗോവിന്ദന്റെ പ്രതിരോധയാത്ര പ്രതിലോമ യാത്രയായി മാറി. ഉട്ടോപ്യന്‍ ഫലിതക്കാരനായി എം.വി. ഗോവിന്ദന്‍ ചുരുങ്ങിയ ദിവസത്തിനകം മാറി. ഇതാണ് പ്രതിരോധയാത്രയുടെ പ്രധാന ഗുണഫലമെന്നും പരിഹസിച്ചു.

Share this story