തെരഞ്ഞെടുപ്പ് ഗോദയിൽ ആരൊക്കെ? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

Who is in the election fray? CPM state secretariat meeting today

 തിരുവനന്തപുരം:  സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായാണ് ഇന്ന് യോഗം ചേരുക. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.സ്ഥാനാര്‍ഥികളുടെ പാനലില്‍ ഉള്‍പ്പെട്ട മുന്ന് ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കണമോയെന്നതും യോഗത്തില്‍ ചര്‍ച്ചയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ സെക്രട്ടറിമാരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതുണ്ടോയെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.

tRootC1469263">

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് മത്സരിക്കുമെന്ന് ഉറപ്പാണ്. ടിപി രാമകൃഷ്ണന്‍, തോമസ് ഐസക്, എം സ്വരാജ്, എംവി ജയരാജന്‍, പികെ ബിജു എന്നിവര്‍ മത്സരരംഗത്തുണ്ടാകുമോയെന്ന കാര്യവും ഇന്നറിയാം. സ്പീക്കര്‍ എംഎന്‍ ഷംസീറിന് ഇത്തവണ സീറ്റ് ലഭിക്കാന്‍ ഇടയില്ലെന്നാണ് വിവരം.ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍ അക്കാര്യം നിര്‍ദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുക. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കണ്ണൂര്‍, എ കെ ശശീന്ദ്രന്റെ എലത്തൂര്‍ ,ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം , ആര്‍ജെഡി -ജെഡിഎസ് തര്‍ക്കമുള്ള കോവളം എന്നീ സീറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉണ്ടാവും.

Tags