സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

National Child Rights Commission's proposal to close madrassas is unconstitutional: MV Govindan
National Child Rights Commission's proposal to close madrassas is unconstitutional: MV Govindan

യുഡിഎഫില്‍ ഉണ്ടാകാന്‍ ഇടയുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കണമെന്ന തീരുമാനം സിപിഎം എടുത്തിട്ടുണ്ട്. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞ ശേഷമേ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂ. യുഡിഎഫില്‍ ഉണ്ടാകാന്‍ ഇടയുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കണമെന്ന തീരുമാനം സിപിഎം എടുത്തിട്ടുണ്ട്. 

tRootC1469263">

കെ കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് എന്ന ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം വേണോ, ഉദ്യോഗസ്ഥ തല നിയമനം വേണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അഭിപ്രായം പാര്‍ട്ടി അംഗീകരിക്കാനാണ് സാധ്യത.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. 

Tags