സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

Kannur District Committee should be dissolved and a replacement system should be prepared'; Criticism at CPM Kasaragod District Committee meeting

കേന്ദ്ര കമ്മറ്റിയില്‍ വയ്‌ക്കേണ്ട റിപ്പോര്‍ട്ടിന്റെ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളം അടക്കം സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അടുത്ത കേന്ദ്ര കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന് മുന്നോടിയായി കേന്ദ്ര കമ്മറ്റിയില്‍ വയ്‌ക്കേണ്ട റിപ്പോര്‍ട്ടിന്റെ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.

കേരളത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്ത്വത്തിന് ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചില പിബി അംഗങ്ങള്‍ ഇതില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിണറായിയുടെ മകള്‍ വീണയെ തുടര്‍ച്ചയായി ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യവും പിബിയില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന. പിണറായി വിജയനും,എംവി ഗോവിന്ദനും യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ദില്ലിയിലെത്തി.

Tags