സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതല്‍; പ്രതിപക്ഷ നേതാവ് ആരെന്നതടക്കം തീരുമാനിച്ചേക്കും
May 10, 2026, 07:10 IST
പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ പിബിയില്‍ താല്‍പര്യം അറിയിക്കുമോയെന്നതാണ് ആകാംഷ.
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതല്‍ ദില്ലിയില്‍. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം യോ?ഗത്തില്‍ വിലയിരുത്തും. പ്രതിപക്ഷ നേതാവ് ആരെന്നതടക്കം പിബിയില്‍ ആലോചനയുണ്ടായേക്കുമെന്നാണ് സൂചന.
പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ പിബിയില്‍ താല്‍പര്യം അറിയിക്കുമോയെന്നതാണ് ആകാംഷ. ഭരണ വിരുദ്ധ വികാരം കൂടാതെ സംഘടനാതലത്തില്‍ വന്ന വീഴ്ചകളും തോല്‍വിക്ക് കാരണമായെന്ന വിലയിരുത്തലുണ്ട്. അതേസമയം 10 വര്‍ഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്.
പിണറായി താത്പര്യക്കുറവ് അറിയിച്ചാല്‍ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കില്‍ കെ എന്‍ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക.
.jpg)

