പി.എം ശ്രീയിൽ സി.പി.എം പിന്നോട്ട്, സി.പി.ഐ ഉപാധി അംഗീകരിക്കും ; ഇളവു തേടി കേന്ദ്ര സർക്കാറിന് കത്ത് നൽകും

CPM backs down on PM Shri, CPI will accept the condition; will write a letter to the central government seeking concessions
CPM backs down on PM Shri, CPI will accept the condition; will write a letter to the central government seeking concessions

തിരുവനന്തപുരം: വിവാദ പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ സി.പി.എം തീരുമാനം. പദ്ധതിയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ടു കത്തു നൽകുമെന്നാണ് വിവരം. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കേന്ദ്രത്തിന് അയയ്ക്കാൻ ഉദ്ദേശിക്കുന്ന കത്തിന്റെ കരട് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി സിപിഐ നേതൃത്വത്തിനു കൈമാറി. ഈ കരട് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുകയാണ്.

tRootC1469263">

രാവിലെ നടന്ന അടിയന്തര യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനൽ ടി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു. പിഎം ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തിൽ ധാരണയായതെന്നാണ് വിവരം. പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നൽകണമെന്നാണ് സിപിഐ വച്ചിരുന്ന ഉപാധി. 

അതേസമയം, സിപിഐ സംസ്ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ഇന്നു വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐയുെട 4 മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായ നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് സിപിഎമ്മിന്റേതെന്നാണ് വിലയിരുത്തൽ.  ഇതിനോടു സിപിഐ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണായകം. 

പദ്ധതി റദ്ദാക്കണമെന്ന കടുത്ത നിലപാടിലാണ് സിപിഐ ഉള്ളത്. വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും പാർട്ടി കരുതുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഇന്നു സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുമായി സംസാരിച്ചിരുന്നു.

Tags