തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന തോന്നലിലാണ് സി.പി.എം ലീഗിനെ ക്ഷണിക്കുന്നത് : മുരളീധരൻ

google news
k muralidharan

കോഴിക്കോട്: മുസ്ലിം ലീഗിനെ ഇടയ്ക്കിടെ സി.പി.എം ക്ഷണിക്കുന്നതെന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന വിശ്വാസം അവർക്ക് തന്നെ വന്നതിനാലാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിലവിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ നിലംതൊടില്ലെന്ന് അറിയാവുന്നതിനാലാണ് യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അദ്ദേഹത്തിന്‍റെ മടിശ്ശീലയിൽ കനമുള്ളതുകൊണ്ടാണ് മിണ്ടാത്തതെന്ന് മുരളീധരൻ പറഞ്ഞു. പക്ഷേ താമസമില്ലാതെ വായ തുറക്കേണ്ടി വരും. എ.ഐ കാമറ വിഷയത്തിൽ തന്നെയാകും എൽ.ഡി.എഫ് സർക്കാറിന്‍റെ പതനത്തിന്‍റെ ആരംഭമെന്നും അദ്ദേഹം വിമർശിച്ചു.

സ്വാഭാവികമായ താമസം മാത്രമാണ് കർണാടകയിലെ കോൺഗ്രസിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സി.പി.എമ്മിലെ പോലെ ജന്മി കുടിയാൻ ബന്ധമല്ലെന്നും കോൺഗ്രസിനൊരു നയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags