സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടു ; പാർട്ടി കോൺഗ്രസിൽ മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവെന്ന് എം.ടി രമേശ്

CPM has succumbed to Muslim fundamentalism; wearing the religious symbol of the kaffiyeh at the party congress is proof of this, says A.T. Ramesh
CPM has succumbed to Muslim fundamentalism; wearing the religious symbol of the kaffiyeh at the party congress is proof of this, says A.T. Ramesh

കണ്ണൂർ: സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്  കണ്ണൂരിൽ മാധ്യമങ്ങളോട്  പറഞ്ഞു. സി പി എമ്മിലെ സി കമ്മ്യൂണലും എം മുസ്ലീമുമാണ് . പാർട്ടി കോൺഗ്രസിൽ മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തോട് ബി ജെ പിക്ക് വിരോധമില്ല അവിടെ തീവ്രവാദ പ്രവർത്തനം കൂടുതലാണെന്നും രമേശ് പറഞ്ഞു. ഭാരതീയ ജനതാപാർട്ടി സ്ഥാപക ദിനത്തിൽ ജില്ലാ കമ്മിറ്റി ഓഫീസായ  കണ്ണൂർ മാരാർജി ഭവനിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
 
സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്‌, കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ബിനിൽ കണ്ണൂർ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് എസ് വിജയ്,ടി സി മനോജ്, കെ സലീന, എം അനീഷ് കുമാർ, ജിജു വിജയൻ, കുട്ടികൃഷ്ണൻ  ജിതിൻ വിനോദ്  തുടങ്ങിയവർ നേതൃത്വം നൽകി.

Tags