ഷാഫിയുടെയും രാഹുലിന്റെയും വാഹനം പരിശോധിച്ചതിൽ സി.പി.എമ്മിന് പങ്കില്ല, സ്വാഭാവിക നടപടി മാത്രം : എം. സ്വരാജ്

‘There is no personal enmity with anyone, this is not a wrestling match, the Nilambur by-election will mark the beginning of the government's continued rule’: M Swaraj
‘There is no personal enmity with anyone, this is not a wrestling match, the Nilambur by-election will mark the beginning of the government's continued rule’: M Swaraj

മലപ്പുറം: ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പരിശോധിച്ചതിൽ സി.പി.എമ്മിന് യാതൊരു പങ്കും ഇല്ലെന്ന് ഇടതുപക്ഷ സ്ഥാനാർഥി എം. സ്വരാജ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വാഭാവിക പരിശോധന മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

tRootC1469263">

ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിച്ചതാണ് വിവാദമായത്. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിൽ വടപുറത്തായിരുന്നു വാഹന പരിശോധന.

ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്വാഭാവിക പരിശോധന മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. കാർ പരിശോധിച്ചതിനു ശേഷം കാറിൻറെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്.

Tags