കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ വിടുതല്‍ ഹര്‍ജിയുമായി സിപിഎം നേതാക്കള്‍

karuvannoor bank

ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണം പാര്‍ട്ടി ഓഫീസ് പണിയാന്‍ ഉപയോഗിച്ചെന്ന് അന്വേഷണസംഘം കുറ്റപ്പെടുത്തുന്നു.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹര്‍ജിയുമായി സിപിഎം നേതാക്കള്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി എസി മൊയ്തീനും എംഎം വര്‍ഗീസും കെ രാധാകൃഷ്ണനും ഹര്‍ജി നല്‍കി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദമുയര്‍ത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹര്‍ജിയെ എതിര്‍ക്കാനാണ് ഇഡി നിശ്ചയിച്ചിരിക്കുന്നത്. ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണം പാര്‍ട്ടി ഓഫീസ് പണിയാന്‍ ഉപയോഗിച്ചെന്ന് അന്വേഷണസംഘം കുറ്റപ്പെടുത്തുന്നു.


കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 180 കോടിരൂപയുടെ കള്ളപ്പണ ഇടപാട് കേസില്‍ 83 പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്ടിയാല്‍ തെളിവുണ്ടെന്ന് കലൂര്‍ പിഎംഎല്‍എ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ജില്ലാ സെക്രട്ടറിമാരും കേസിലെ പ്രതികളുമായ എ സി മൊയ്ദീന്‍, എം എം വര്ഗീസ്, കെ രാധകൃഷ്ണന്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ച് വിടുതല്‍ ഹര്‍ജി നല്‍കിയത്. കള്ളപ്പണ കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വിചാരണ നടത്താനുള്ള തെളിവില്ലെന്നുമാണ് നേതാക്കളുടെ വാദം.
മാത്രമല്ല പാര്‍ട്ടിയെ കള്ളപ്പണ കേസില്‍ പ്രതിയാക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 

Tags