പൊതിച്ചോർ പരാമർശം; ജി. സുധാകരന്‍റെ എംഎൽഎ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഎം

CPM holds protest march to G. Sudhakaran's MLA office over 'Pothichor' remark

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന്‍റെ ആലപ്പുഴയിലെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഎം. സർക്കാർ ആശുപത്രികളിൽ അടക്കം ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണത്തെ വിമർശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എച്ച്. സലാം ഉൾപ്പെടെ നൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഓഫിസിന് മുന്നിലായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിനിടയാക്കി.

ആശുപത്രി കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി അന്നദാനം കൊടുക്കുകയാണെന്നായിരുന്നു ജി. സുധാകരന്‍റെ പരാമർശം. കൊടികളെല്ലാം നീക്കം ചെയ്യണമെന്നും ഒരു പാർട്ടിയെയും അവിടെ കയറ്റരുതെന്നും സംഘടനകൾ അഴിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര‍്യമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചതോടെ താൻ എതിർത്തത് ആശുപത്രി കോമ്പൗണ്ടിൽ പാചകം ചെയ്യുന്നതിനെയാണെന്നും ഭക്ഷണം നൽകുന്നതിനെയല്ല എതിർത്തതെന്നും പറഞ്ഞ് സുധാകരൻ രംഗത്തെത്തിയിരുന്നു.

Tags