തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും സിപിഎം ഇതുവരെ തിരിച്ചു വന്നിട്ടില്ല; ഇനി പോരാട്ടം ബിജെപിയും കോൺ​ഗ്രസും തമ്മിലെന്ന് ചാത്തന്നൂർ നിയുക്ത എംഎൽഎ ബി ബി ​ഗോപകുമാർ

CPM has not yet returned to any state that has faced collapse; Now the fight is between BJP and Congress, says Chathannur MLA B.B. Gopakumar

കേരളത്തിൽ ഇനി സിപിഎമ്മിനു പ്രസക്തിയില്ലെന്നും തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും ആ പാർട്ടി ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നും ചാത്തന്നൂർ നിയുക്ത എംഎൽഎയും ബിജെപി നേതാവുമായ ബി ബി ​ഗോപകുമാർ. ഭാവിയിൽ സംസ്ഥാനത്ത് കോൺ​ഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

കോൺഗ്രസിന് ശക്തമായ സംഘടനാ സംവിധാനം ഉണ്ടായിട്ടല്ല ഇത്തവണ വലിയ വിജയം നേടിയത്. പിണറായി സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നു. ഭരണവിരുദ്ധ വികാരം മനസിലാക്കാൻ സിപിഎമ്മിന് സാധിച്ചില്ല. ചാത്തന്നൂരിൽ എൽഡിഎഫ് വിജയിക്കുമെന്ന തെറ്റായ റിപ്പോർട്ടാണ് അവരുടെ പ്രാദേശിക കമ്മിറ്റികൾ നൽകിയത്. മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള നോട്ടീസുകൾ പോലും പലയിടത്തും വിതരണം ചെയ്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
 

Tags