സി പി എമ്മിന് ഒഴിഞ്ഞുമാറാനാവില്ല ; രാഷ്ട്രീയ സംരക്ഷണമില്ലാതെ ശബരിമലയിൽ സ്വർണകൊള്ള നടക്കില്ലെന്ന് കെ സി വേണുഗോപാൽ എം പി
മാനന്തവാടി : ശബരിമല ശ്രീകോവിലെ സ്വർണം പോലും മോഷ്ടിക്കാനുള്ള ധൈര്യം ദേവസ്വംബോർഡ് പ്രസിഡന്റുമാർക്ക് എവിടെ നിന്നുകിട്ടിയെന്നും, രാഷ്ട്രീയ സംരക്ഷമില്ലാതെ മോഷണം നടത്താനാവില്ലെന്നും എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. വയനാട് വെള്ളമുണ്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">അയ്യപ്പന്റെ സ്വത്തുപോലും കവർന്നെടുക്കാൻ ഒത്താശ ചെയ്യുകയാണ് സർക്കാർ ചെയ്തത്. ശബരിമല സ്വർണക്കൊള്ള ജനങ്ങളാകെ ചർച്ച ചെയ്യുകയാണ്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് രണ്ട് മുൻദേവസ്വം പ്രസിഡന്റുമാരും ഉദ്യോഗസ്ഥരുമടക്കം അറസ്റ്റിലാകുന്നത്. കൊടുത്തവരുടെ മൊഴി പുറത്തുവന്നത് ശരിയാണെങ്കിൽ ഇനിയും ഒരുപാട് പ്രഗത്ഭന്മാർ അകത്താകേണ്ടതായിട്ടുണ്ട്. ദൈവതുല്യരായ ചിലയാളുകൾ ഉണ്ടെന്നാണ് ദേവസ്വംബോർഡ് പ്രസിഡന്റ് തന്നെ പറഞ്ഞത്. ദൈവതുല്യരായ ആളുകൾ ആരാണെന്ന് പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
2019 മുതൽ ഇത് നടന്നുകൊണ്ടിരിക്കുകയാണ്. ദേവസ്വംബോർഡ് അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് നടന്നത്. സി പി എമ്മിന് ഇതിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന, പ്രഗത്ഭരായ നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി മറുപടി പറയാൻ ബാധ്യസ്ഥരാണ്. ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലെ പാർട്ടി സസ്‌പെന്റ് ചെയ്തതാണ്. ഏറ്റവും കർശനമായി നടപടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അത് പാലക്കാട്ടെ നേതാക്കളാണ് നോക്കേണ്ടതാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഉടൻ തുടങ്ങും. സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിയിൽ കർണാടക സർക്കാർ നൽകിയ 20 കോടി രൂപയുണ്ട്. അതിൽ കേരളത്തിലെ ജനങ്ങൾ നൽകിയ ഫണ്ടുണ്ട്. അത് നല്ലരീതിയിൽ നടക്കട്ടെയെന്നും, സർക്കാരിന്റെ ഫണ്ടെന്നാൽ സി പി എമ്മിന്റെ ഫണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


