ട്വന്റി 20 താരം സഞ്ജുവിന്റെ വീട്ടിൽ സന്ദർശനം നടത്തി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

CPM General Secretary MA Baby visits T20 player Sanju's house

തിരുവനന്തപുരം: ട്വന്റി 20 ടൂര്‍ണമെന്റിന്റെ താരമായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിതെന്നും മലയാളികള്‍ക്ക് അതില്‍ അധിക സന്തോഷം കൂടിയുണ്ടെന്നും എം എ ബേബി പറഞ്ഞു. സഞ്ജു അതുല്യനായ കായികപ്രതിഭ മാത്രമല്ല മഹത്തായ കായിക സംസ്‌കാരത്തിന്റെ ഉടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച അവസരം നന്നായി വിനിയോഗിക്കാനായെന്ന് സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ പറഞ്ഞു.

tRootC1469263">

അമ്മ ലിജി ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് കിടക്കുമ്പോഴും ഒരു വശത്ത് സ്‌ക്രീനില്‍ കളി കാണുകയായിരുന്നു. വനിതാദിനത്തില്‍ ഒരമ്മയ്ക്ക് കിട്ടാവുന്ന വലിയ സമ്മാനമാണിതെന്ന് എം എ ബേബി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എസ് ഹരികുമാര്‍, എം എ ബേബിയുടെ ഭാര്യ ബെറ്റി എന്നിവരും ഒപ്പമുണ്ടായി. വീടിന് പുറത്തും നിരവധി ആരാധകരെത്തി. ആര്‍പ്പുവിളിച്ചും പടക്കം പൊട്ടിച്ചും ആരാധകര്‍ സന്തോഷം പങ്കുവെച്ചു.

Tags