ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് സിപിഐഎം

The snow is melting...! Will continue in CPM for now; G Sudhakaran softens his stance

പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങില്‍ സുധാകരനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങിലേക്ക് എത്തില്ല

പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് സിപിഐഎം. എന്നാല്‍ പാര്‍ട്ടി അംഗത്വം പുതുക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജി സുധാകരന്‍. ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജി സുധാകരനെ നേരില്‍ കാണുമോ എന്നതിലാണ് ആകാംക്ഷ. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങില്‍ സുധാകരനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങിലേക്ക് എത്തില്ല. പോസ്റ്ററില്‍ ജി സുധാകരന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

tRootC1469263">

രാവിലെ ഒന്‍പതരയോടെ പുന്നപ്രയിലെ കാര്‍മല്‍ പോളിടെക്‌നിക് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന മുഖ്യമന്ത്രി ആദ്യം എസി റോഡ് ഉദ്ഘാടനത്തിനായി റോഡ് മാര്‍ഗം മങ്കൊമ്പില്‍ എത്തും. പത്ത് മണിക്കാണ് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം. ശേഷം 11.30 യ്ക്കാണ് പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം. ഇതിനിടെ മുഖ്യമന്ത്രി ജി സുധാകരനെ കണ്ടേക്കുമെന്ന് അഭ്യൂഹമുണ്ട്

Tags