ഭൂവിഷയങ്ങളിൽ പരിഹാരം വേണം; ഇടുക്കിയിൽ ഒക്റ്റോബർ 16 വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം

CPM calls for hartal in Idukki on Friday, October 16, to resolve land issues

രാജകുമാരി: ഇടുക്കിയിൽ  ഒക്റ്റോബർ 16 വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത്  സിപിഎം. ഭൂവിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷ, നെടുങ്കണ്ടത്ത് കായികമേള, പിആർഡിഎസ് വാഹനങ്ങൾ, ടൂറിസ്റ്റ് വാഹനങ്ങൾ, മറ്റ് മേഖലകളിൽ നിന്നു വരുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷയാണ് 16ന് നടക്കാനിരിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ ഹർത്താൽ മൂലം മുടങ്ങിയാൽ വിദ്യാർഥികൾ ബുദ്ധിമുട്ടിലാകുമെന്ന ആശങ്ക ശക്തമാണ്. അതേ സമയം ഹർത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇഎസ്എയിൽ കേന്ദ്രത്തിന് നൽകിയ നിർദേശങ്ങളുടെ കെഡസ്ട്രിയൽ മാപ്പ് പുറത്തിറക്കുക, കാർഡമം ഹിൽ റിസർവ്പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറുക, ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

Tags