സി.പി.എം-ബി.ജെ.പി ഡീല്‍ പിണറായിയുടെ ക്വട്ടേഷന്‍ ; പിണറായി കേരളത്തില്‍ ബി.ജെ.പിയുടെ ക്യാപ്റ്റനായെന്ന് കെ.സി വേണുഗോപാല്‍ എംപി
ഇതുവരെ സി.പി.എമ്മിന്റെ ക്യാപ്റ്റനായിരുന്ന പിണറായി ഇപ്പോൾ കേരളത്തിൽ ബി.ജെ.പിയുടെ ക്യാപ്റ്റനായിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പിണറായി വിജയൻ രാഹുൽ ഗാന്ധിയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ഇന്ത്യയിൽ രാഹുൽ ഗാന്ധിയെ ഏറ്റവുമധികം ആക്രമിച്ചു കൊണ്ടിരുന്നത് ബി.ജെ.പിയും ആർ.എസ്.എസ്സുമാണ്. ഇപ്പോൾ ആ ഉത്തരവാദിത്തം പിണറായി വിജയൻ ഏറ്റെടുത്തിരിക്കുകയാണ്.
ആലപ്പുഴ : സ്വന്തക്കാരെയും ബന്ധുക്കളെയും രക്ഷിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻപിൽ സാഷ്ടാംഗം വീണ മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിയുടെ ക്വട്ടേഷൻ ഏറ്റെടുത്തതിന്റെ ഭാഗമായാണ് കേരളത്തിലെ നിരവധി നിയമസഭാ മണ്ഡലങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
ഇതുവരെ സി.പി.എമ്മിന്റെ ക്യാപ്റ്റനായിരുന്ന പിണറായി ഇപ്പോൾ കേരളത്തിൽ ബി.ജെ.പിയുടെ ക്യാപ്റ്റനായിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പിണറായി വിജയൻ രാഹുൽ ഗാന്ധിയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ഇന്ത്യയിൽ രാഹുൽ ഗാന്ധിയെ ഏറ്റവുമധികം ആക്രമിച്ചു കൊണ്ടിരുന്നത് ബി.ജെ.പിയും ആർ.എസ്.എസ്സുമാണ്. ഇപ്പോൾ ആ ഉത്തരവാദിത്തം പിണറായി വിജയൻ ഏറ്റെടുത്തിരിക്കുകയാണ്.
അങ്ങനെയുള്ള പിണറായി വിജയൻ രാഹുൽ ഗാന്ധിയെ ബി.ജെ.പിയുടെ ബി ടീം എന്ന് വിളിക്കുന്നത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. ഇന്ത്യയിൽ ആരെങ്കിലും അതു വിശ്വസിക്കുമോ? പിണറായി പറഞ്ഞ ആ വലിയ തമാശ കേട്ട് കേരളം ചിരിക്കുകയാണ്. അതു കേട്ട് ഞങ്ങളും ചിരിക്കുന്നുണ്ടെന്ന് പിണറായി അറിഞ്ഞോട്ടെ. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നുറപ്പായപ്പോൾ പിണറായിക്ക് സമനില തെറ്റിയിരിക്കുകയാണ്. ജി.സുധാകരനെപ്പറ്റി പിണറായി പറഞ്ഞ ഭാഷയിൽ പിണറായിയെപ്പറ്റി ഞങ്ങൾക്കു പറയാൻ പറ്റില്ല. ആ ഭാഷ അദ്ദേഹത്തിനേ പരിചയമുള്ളൂ.
ബി.ജെ.പിയുമായി ഡീലുണ്ടാക്കാതെ പിണറായി വിജയന് ഒരിഞ്ചു പോലും മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്. കേരളത്തിന്റെ താൽപര്യങ്ങളോ പാർട്ടിയുടെ താൽപര്യങ്ങളോ അല്ല, സ്വന്തം വ്യക്തിതാൽപര്യങ്ങൾ മാത്രമാണ് പിണറായിക്ക് മുഖ്യം. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി എല്ലാ ആശയങ്ങളെയും അടിയറ വെയ്ക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി. അതു കൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇത്രയേറെ ഉരുൾപൊട്ടലുണ്ടാകുന്നത്.
ഈ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് മാത്രമല്ല സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലുണ്ടായിരിക്കുന്നത്. എല്ലാം വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടിയുള്ള ഡീലുകളാണ്. എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥിപ്പട്ടിക നോക്കിയാൽ അത് മനസ്സിലാകും. ആരൊക്കെ എവിടെയൊക്കെയാണ് സ്ഥാനാർത്ഥികളാകേണ്ടിയിരുന്നത്, അവരൊക്കെ എവിടെയാണ് സ്ഥാനാർഥികളായത്, ഇതിന്റെയൊക്കെ പിന്നിലെ അന്തർധാര എന്താണ് എന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുകയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു .. മെല്ലെ മെല്ലെ കാറ്റായി വന്ന് ഇപ്പോൾ വലിയ തരംഗമായിരിക്കുകയാണ്. കേരളത്തിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വൻ വിജയം നേടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
.jpg)


