ഡല്‍ഹിയില്‍ ഇന്ന് സിപിഐയുടെ 'ബദലാവ് സരൂരി' മാര്‍ച്ച്; ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കും
സിപിഐ നേതാക്കള്‍ക്ക് പുറമെ പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും സമരത്തെ അഭിസംബോധന ചെയ്യും.
ഒരു ലക്ഷത്തോളം പ്രവര്‍ത്തകരെ അണിനിരത്തി ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ ഇന്ന് സിപിഐയുടെ ബദലാവ് സരൂരി ഹെ (മാറ്റം അനിവാര്യം) പ്രതിഷേധം. ഇന്ന് രാവിലെ 11 മണിക്കാണ് ബദലാവ് സരൂരി ഹെ പ്രതിഷേധം ആരംഭിക്കുക. സിപിഐ നേതാക്കള്‍ക്ക് പുറമെ പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും സമരത്തെ അഭിസംബോധന ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സമര പരിപാടികള്‍ അവസാനിക്കും.
ഇതിനിടെ സമരം തകര്‍ക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള സിപിഐ നേതാക്കളെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കയാതി സിപിഐ ആരോപിച്ചിരുന്നു. അഹ്‌സേഷം ബാഗ് (അലിഗഢ്), അമിത് യാദവ് (ഫറൂഖാബാദ്), പൂരണ്‍ സിങ് (ആഗ്ര), സഹീദ് അന്‍വര്‍ (ഗാസിയാബാദ്) എം ഹസന്‍ സാം ഭാലി (സംഭാല്‍), രാം ശങ്കര്‍ ലാല്‍ (ഷാജഹാന്‍പൂര്‍) എന്നീ ജില്ലാ സെക്രട്ടറിമാരെയും ചില പ്രാദേശിക നേതാക്കളെയുമാണ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്നാ സിപിഐ ആരോപിച്ചത്. തുടങ്ങിയവരെയും പ്രാദേശിക നേതാക്കളെയുമാണ് തടങ്കലിലാക്കിയത്. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി പങ്കാളിത്തം ഇല്ലാതാക്കാനുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കുതന്ത്രം സര്‍ക്കാര്‍ പയറ്റുന്നതെന്ന് ഡി രാജ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സിപിഐ നേതാക്കള്‍ കത്തയച്ചു.
വനിതാ സംവരണം നടപ്പിലാക്കുക, തൊഴിലില്ലായ്മയും വിലക്കയവും പരിഹരിക്കുക തുടങ്ങിയവയാണ് പ്രതിഷേധത്തില്‍ സിപിഐ പ്രധാനമായും ഉയര്‍ത്തുന്നത്. സിപിഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാന ന?ഗരിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ വേദിക്ക് സമീപം മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക സിസിടിവിയിലൂടെ പ്രതിഷേധത്തെ നിരീക്ഷിക്കാനാണ് പൊലീസ് നീക്കം.
.jpg)

