സ്വര്‍ണവ്യാപാരിയെ ഭീഷണിപ്പെടുത്തിയിട്ടില്ല; അനൂപ് ഡേവിസിനെ പിന്തുണച്ച് സിപിഐഎം

google news
anoop davis

 തൃശൂർ : തൃശൂരില്‍ സ്വര്‍ണവ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയെ പിന്തുണച്ച് സിപിഐഎം ജില്ലാ നേതൃത്വം രംഗത്ത്. വ്യാപാരിയെ കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. തര്‍ക്ക വിഷയത്തില്‍ പാര്‍ട്ടി ഓഫിസില്‍ വിളിച്ചുവരുത്തി സംസാരിക്കുന്നത് സാധാരണമാണെന്ന് കാണിച്ച് സിപിഐഎം പ്രസ്താവനയും പുറത്തിറക്കി.

എസി മൊയ്തീന്റെ അടുത്ത സഹായിയും തൃശൂര്‍ ജില്ലയിലെ ഉന്നത സിപിഐഎം നേതാവുമാണ് അനൂപ് ഡേവിസ് കാട.വെള്ളിയാഴ്ചയാണ് അനൂപിനെതിരെ പരാതി ഉയരുന്നത്. അനൂപ് മൂന്ന് പ്രാവശ്യം വ്യാപാരിയെ പാര്‍ട്ടി ഓഫിസിലെത്തിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. നടന്നത് തര്‍ക്കവിഷയത്തില്‍ നടക്കുന്ന സാധാരണ സംഭവമാണെന്നും അതിനപ്പുറം വ്യാപാരികളുമായി യാതൊരു വഴിവിട്ട ബന്ധവും പാര്‍ട്ടിയ്ക്കില്ലെന്നുമുള്ള നിലപാടാണ് സിപിഐഎം പ്രാദേശിക നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

ക്രിപ്‌റ്റോ കറന്‍സി കേസിലെ പ്രതിയെ നാടുവിടാന്‍ സഹായിച്ച തൃശൂരിലെ സിപിഐഎം നേതാവ് അനൂപ് ആണോ എന്ന സംശയം നേരത്തെ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അനൂപിനെതിരെ പുതിയ ആരോപണം ഉയര്‍ന്നിരുന്നത്.

Tags