വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന മുന്നറിയിപ്പുമായി സിപിഐ
Jan 5, 2026, 06:35 IST
അതീവ ജാഗ്രത വേണമെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു
വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന മുന്നറിയിപ്പുമായി സിപിഐ. സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം.
എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അത്തരം ഇടപെടലല്ല ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴില്‍ നടക്കുന്നത്. അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫിനെതിരെ സംശയമുയരാന്‍ ഇടയാക്കും. അതിനാല്‍ വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.
tRootC1469263">.jpg)


