വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചതില്‍ സിപിഐ നേതൃത്വത്തിന് അതൃപ്തി

binoy

പരസ്യ പ്രതികരണത്തിന് മുതിര്‍ന്നേക്കില്ല.

ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഒപ്പം നിന്ന മുഖ്യമന്ത്രി, വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ അപാകതയില്ലെന്ന നിലപാട് ആവര്‍ത്തിച്ചതില്‍ സിപിഐ നേതൃത്വത്തിന് അതൃപ്തി. കാറില്‍ കയറ്റുന്നത് വ്യക്തിപരമായ വിഷയമാണെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞ രീതിയിലാണ് അതൃപ്തി. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നേക്കില്ല. വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം വ്യക്തിപരം എന്നാണ് സിപിഐഎം നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

tRootC1469263">

അയ്യപ്പ സംഗമത്തിനെത്തിയപ്പോള്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ സിപിഐയുടെ വിമര്‍ശനം തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍ എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ ശരികേട് ഒന്നും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞത്.

അതേസമയം, സിപിഐക്ക് എതിരെ വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ചതിയന്‍ ചന്തു പരാമര്‍ശം മുഖ്യമന്ത്രി തള്ളി. സിപിഐ ചതിക്കുന്ന പാര്‍ട്ടിയാണെന്ന അഭിപ്രായം ഇല്ല. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വെളളാപ്പളളിയെ തളളിപറഞ്ഞത്.

Tags