കത്തിലൂടെ തിരുത്താൻ സിപിഐ;ജനങ്ങൾക്ക് പരാജയകാരണങ്ങളെക്കുറിച്ച് പാർട്ടിക്ക് കത്തെഴുതാം
Dec 15, 2025, 11:04 IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടിയോ, പാർട്ടി നിയോഗിക്കുന്ന സമിതികളോ പഠിക്കുകയാണ് പതിവ്.തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഐയും എൽഡിഎഫും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് വിലയിരുത്തി ജനങ്ങൾക്ക് പാർട്ടിക്ക് നേരിട്ട് കത്തെഴുതാം. തിരുത്താൻ തയ്യാറാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാഗ്ദാനം.
tRootC1469263">ജനവിധി വിനയപൂർവം അംഗീകരിക്കുന്നുവെന്നും പറഞ്ഞു. തെറ്റുതിരുത്തി കരുത്തോടെ എൽഡിഎഫ് തിരിച്ചുവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വിലാസം: സെക്രട്ടറി, സിപിഐ സംസ്ഥാന കൗൺസിൽ, എം.എൻ. സ്മാരകം, തിരുവനന്തപുരം-14. ഇ-മെയിൽ: office@cpikerala.org
.jpg)


