മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തില്‍ സിപിഐഎം- ബിജെപി കൂട്ടുകെട്ട്
Jan 8, 2026, 05:59 IST
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലായിരുന്നു സംഭവം
മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തില്‍ സിപിഐഎം- ബിജെപി കൂട്ടുകെട്ട്. മാന്നാര്‍ പഞ്ചായത്തിലാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപിഐഎം അംഗങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കിയത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലായിരുന്നു സംഭവം. സിപിഐഎമ്മിന്റെ രണ്ട് അംഗങ്ങളാണ് ബിജെപിയുടെ അംഗത്തിന് വോട്ട് ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബിജെപിക്കായി മത്സരിച്ച സേതുലക്ഷ്മിക്ക് സിപിഐഎം വനിതാ അംഗങ്ങളായ കെ മായയും ജി സുശീല കുമാരിയും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്തില്‍ യുഡിഎഫിനും എന്‍ഡിഎക്കും അഞ്ച് വീതവും എല്‍ഡിഎഫിന് എട്ട്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില.
tRootC1469263">.jpg)


