സേവ് കോണ്‍ഗ്രസ്സിന്റെ പേരില്‍ കെ സിയ്ക്ക് ഫ്ലക്സ് ബോര്‍ഡ് വെച്ച സിപിഐഎം നേതാവ് ക്യാമറയില്‍ കുടുങ്ങി
കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്കാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് 'കെ സി നയിക്കട്ടെ' എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഐഎം നേതാവ് സ്ഥാപിച്ചത്.
സേവ് കോണ്‍ഗ്രസ്സിന്റെ പേരില്‍ കെ സിയ്ക്ക് ഫ്ലക്സ് ബോര്‍ഡ് വെച്ച സിപിഐഎം നേതാവ് സിസിടിവിയില്‍ കുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്കാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് 'കെ സി നയിക്കട്ടെ' എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഐഎം നേതാവ് സ്ഥാപിച്ചത്.
രാവിലെ അത് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍ സിസിടിവി ചതിച്ചതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. സിപിഐഎം നേതാവും വാടാനപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭര്‍ത്താവുമായ അരവശ്ശേരി മുഹമ്മദാണ് കുടുങ്ങിയത്.
യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസില്‍ പരാതി നല്കി. വാടാനപ്പള്ളിയില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. സിപിഐഎമ്മിന്റെ ലോക്കല്‍ - ഏരിയ നേതാക്കളുടെ ബലത്തിലാണ് ഈ കുത്സിത പ്രവൃത്തിയെന്ന് മണ്ഡലം യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
.jpg)

