സിപിഎം നേതാവ് അയിഷ പോറ്റി കോണ്‍ഗ്രസില്‍

AYISHA

മൂന്നുതവണ എംഎല്‍എയായിരുന്ന അയിഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനം സിപിഎമ്മിന് വൻ തിരിച്ചടിയാണ്

കൊട്ടാരക്കര: മുൻ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക്. യുഡിഎഫ് സഹകരണ ചർച്ചകള്‍ക്കിടെ ഐഷ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തുകയായിരുന്നു.കുറച്ച്‌ കാലങ്ങളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി.കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

tRootC1469263">

പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുൻഷി പറഞ്ഞു.

മൂന്നുതവണ എംഎല്‍എയായിരുന്ന അയിഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനം സിപിഎമ്മിന് വൻ തിരിച്ചടിയാണ്.25 കൊല്ലത്തോളം താൻ ജനപ്രതിനിധിയായിരുന്നു. അന്നത്തെ രാഷ്‌ട്രീയ സാഹചര്യം അല്ല ഇന്ന് പാർട്ടിയില്‍. കുറച്ചുപേർ ചേർന്ന് എല്ലാം തീരുമാനിക്കുകയാണ്. ഒരുപാട് തിക്ത അനുഭവങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പാർട്ടി വിട്ടതിനു സൈബർ ആക്രമണം ഉണ്ടായാലും ഭയക്കുന്നില്ല. തനിക്ക് ഒരു അധികാരങ്ങളും വേണ്ട’- ഐഷാ പോറ്റി പറഞ്ഞു.

Tags