കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രതി ജിതിന് ഭാസ്കറിന് സ്വീകരണമൊരുക്കി സിപിഐഎം
Updated: Jul 4, 2026, 15:00 IST
19 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി അനുവദിച്ച കർശന ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ജിതിൻ പുറത്തിറങ്ങിയത്.
കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയ ജിതിന് ഭാസ്കറിന് സ്വീകരണമൊരുക്കി സിപിഐഎം. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
വടകര സബ് ജയില്‍ പരിസരത്തായിരുന്നു സ്വീകരണം.19 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി അനുവദിച്ച കർശന ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ജിതിൻ പുറത്തിറങ്ങിയത്.
അതിനിടെ, കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വ്യാജപരാതി നല്കി കേസില്‍ പ്രതി ചേര്‍ത്തു എന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. കേസില്‍ തന്നെ രണ്ട് വര്‍ഷം വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു.
.jpg)

