പാനൂരില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍
Dec 23, 2025, 06:05 IST
പൂട്ടിയിട്ട ഓഫീസ് വൈകീട്ട് തുറന്നപ്പോഴാണ് അതിനകത്ത് സൂക്ഷിച്ച വസ്തുക്കള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാനൂര്‍ പാറാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍. പൂട്ടിയിട്ട ഓഫീസ് വൈകീട്ട് തുറന്നപ്പോഴാണ് അതിനകത്ത് സൂക്ഷിച്ച വസ്തുക്കള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച ടൗണ്‍ ബ്രാഞ്ച് ഓഫീലാണ് സംഭവം. ഓഫീസില്‍ ഉണ്ടായിരുന്ന കൊടികളും തോരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ചു.
കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.
.jpg)


