സി.പി. രാധാകൃഷ്ണനും സുരേഷ് ഗോപിയും നടത്തിയ പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല : ജി. സുകുമാരൻ നായർ
ഡൽഹി : കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഈ പ്രസ്താവനകൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും യാതൊരുവിധ വിലക്കുമില്ലെന്നും, എന്നാൽ ഈ വിഷയത്തിൽ എൻ.എസ്.എസ്. ഇനി പരസ്യമായ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം ചങ്ങനാശ്ശേരിയിൽ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശ്ശേരിയിലെത്തിയ ഉപരാഷ്ട്രപതിക്ക് സുരക്ഷാ പ്രോട്ടക്കോളിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ് പരിശോധന നടത്തേണ്ടി വന്നതിനാലാണ് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവാദം നൽകാതിരുന്നത്. സമാധിസ്ഥലം ക്ഷേത്രതുല്യമായാണ് സംഘടന കാണുന്നതെന്നും അവിടെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു എൻ.എസ്.എസ്. നിലപാട്. അതേസമയം, സുരേഷ് ഗോപിക്ക് മുൻപ് പുഷ്പാർച്ചനയ്ക്ക് അവസരം നൽകിയിരുന്നെന്നും എന്നാൽ ബജറ്റ് സമ്മേളനത്തിലേക്ക് അനാവശ്യമായി കയറിവന്നതിനാലാണ് അദ്ദേഹത്തോട് അന്ന് നീരസം പ്രകടിപ്പിച്ചതെന്നും സുകുമാരൻ നായർ മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
.jpg)

