ഗോപരിപാലനം ജനകീയ സംസ്‌കാരമാകണം: മന്ത്രി ജെ ചിഞ്ചുറാണി

asg

കൊല്ലം :  ഗോപരിപാലനം ജനകീയ സംസ്‌കാരമായി മാറേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ്  മന്ത്രി ജെ ചിഞ്ചുറാണി. കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് സെന്ററില്‍ 'നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും' വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ വീട്ടിലും കുറഞ്ഞത് ഒരു പശുവിനെയെങ്കിലും വളര്‍ത്തണം. നാടന്‍ പശുക്കളുടെ പാലിന് ഗുണമേ• ഏറെയാണ്. പാല്‍ ഉത്പാദനക്ഷമതയില്‍ മികച്ച മുന്നേറ്റമാണ് സംസ്ഥാനത്ത്. ക്ഷീരകര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഒട്ടേറെ പദ്ധതികളും നടപ്പിലാക്കുന്നു. അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പശുവിനെ വാങ്ങുന്നതിന് ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ധനസഹായം നല്‍കുന്നുമുണ്ട്. കാലിത്തീറ്റ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ കൂടുതല്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി.

കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവന്‍, വെറ്റിനറി സര്‍ജന്‍ എം കെ അനീഷ് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം രേഖ എസ് ചന്ദ്രന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എസ് അനില്‍കുമാര്‍, കൊട്ടിയം എല്‍ എം ടി സി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ കെ ജി പ്രദീപ്, പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ റെനി ജോസഫ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എ എല്‍ അജിത്, ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍ കുമാര്‍, ആര്‍ എ എച്ച് സി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ കെ എസ് സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags