ശങ്കരദാസിന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും ; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അവസാന പ്രതിയും പുറത്തേക്ക്
ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ സ്വാഭാവിക ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ സ്വാഭാവിക ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെയാണ് കെ പി ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്.
2026 ജനുവരിയിലാണ് എസ്‌ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിന് പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, തന്ത്രി കണ്ഠര് രാജീവര് തുടങ്ങി മറ്റ് പ്രതികള്‍ എല്ലാം നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണം.
.jpg)

