ശബരിമല മേൽശാന്തി, കീഴ് ശാന്തി എന്നിവരു ടെ സഹായികൾ ക്ക് പി.സി.സി നിർബന്ധമാക്കി കോടതി
Nov 19, 2025, 11:21 IST
ശബരിമല : മേൽശാന്തി, കീഴ് ശാന്തി എന്നിവരു ടെ സഹായികൾ ക്ക് പി.സി.സി നിർബന്ധമാക്കി
കോടതി. സ്വർണ്ണ പാളി കവർച്ചാ കേസിൻ്റെ പശ്ചാത്തലത്തിലാണ് നട പടികൾ കർശനമാക്കിയത്. മേൽശാന്തി, കീഴ്ശാന്തി എന്നിവർക്ക് എത്ര
സഹായികൾ ഉണ്ടെന്നുള്ള കണക്കും അവരുടെ വിശദമായ വിവരങ്ങളും ഹൈക്കോടതിയിൽ സമർപ്പിക്കണം.
തുടർന്ന് പി.സി.സിയുടെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് നൽകുന്ന തിരിച്ചറിയൽ കാർഡ് ധരിക്കുന്നതും നിർബന്ധക്കി. ബോർഡ് അനുവദിച്ചിരിക്കുന്ന സഹായികളുടെ എണ്ണം അനുസരിച്ച് മാത്രമെ സഹായികളെ നിയമിക്കാവൂ എന്നും കർശന നിർദ്ദേശം നല്കിയിട്ടുണ്ട്.
.jpg)


