അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി: ലക്ഷ്മി പ്രിയക്കെതിരെ കേസ് എടുക്കാൻ കോടതി നിര്‍ദേശം

HANSIBA

നടി അന്‍സിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ നീക്കം.

കൊച്ചി: അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. നടി അന്‍സിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ നീക്കം.

അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാട്ടിയായിരുന്നു അന്‍സിബ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാതിരുന്നതോടെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി അന്‍സിബയുടെ ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

 

Tags