കോർട്ട് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷിക്കാം

apply now
apply now

കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുളളവരുടെ അഭാവത്തിൽ അതിന് താഴെയുളള ശമ്പള നിരക്കിലുളളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട് 1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ജൂലൈ 15 വൈകിട്ട് 5ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
 

tRootC1469263">

Tags