രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്

R. Sreelekha approaches High Court seeking quashing of FIR in POCSO case

ക്രിമിനല്‍ മാനനഷ്ട കേസാണ് ശ്രീലേഖയ്‌ക്കെതിരെ ശ്രീകുമാര്‍ ഫയല്‍ ചെയ്തത്. 

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ആര്‍ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാറിന്റെ പരാതിയിലാണ് നടപടി. ക്രിമിനല്‍ മാനനഷ്ട കേസാണ് ശ്രീലേഖയ്‌ക്കെതിരെ ശ്രീകുമാര്‍ ഫയല്‍ ചെയ്തത്. 

ഒക്ടോബര്‍ 14ന് പുനലൂരില്‍ വെച്ചാണ് ശ്രീലേഖ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 

മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കുകയായിരുന്നു ആര്‍ ശ്രീലേഖ.

Tags