തൃശ്ശൂരിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ചനിലയിൽ
Updated: Nov 27, 2026, 16:47 IST
മകൻ വീടിനകത്ത് പ്രവേശിച്ചപ്പോൾ അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു.
തൃശ്ശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ ഹോൾസെയിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തുന്ന സന്തോഷ്(55) ഭാര്യ ഷിനി(46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ദമ്പതിമാരുടെ മകൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയിൽനിന്ന് വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. മകൻ വീടിനകത്ത് പ്രവേശിച്ചപ്പോൾ അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നതോടെയാണ് അടുക്കളയിൽ രണ്ടുപേരെയും വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറത്ത് മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
.jpg)

