ചാലക്കുടിയില്‍ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി
Jun 2, 2026, 08:17 IST
പൊലീസും വീട്ടുടമയും വാതില്‍ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചാലക്കുടി പോട്ടയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളികളായ ദമ്പതികളാണ് മരിച്ചത്. നാലു മാസം മുമ്പാണ് ഇവര്‍ പോട്ടയില്‍ എത്തിയത് എന്നാണ് വിവരം. മൂന്നു ദിവസമായി വീടിന് പുറത്ത് ഇരുവരേയും കണ്ടിരുന്നില്ല. പിന്നാലെ പൊലീസും വീട്ടുടമയും വാതില്‍ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉമിത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഐടി ഉദ്യോഗസ്ഥന്റെ വീടിന്റെ ഔട്ട് ഹൗസിലാണ് ഇവര്‍ താമസിച്ചിരുന്നത്.
.jpg)

