വോട്ടുകള്‍ എണ്ണി തുടങ്ങി; ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം

Counting of votes has begun; Initial indications show UDF and LDF tied

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. കേരളം ആര് ഭരിക്കുമെന്ന ഒരു മാസം നീണ്ട സസ്‌പെന്‍സിന് വിരാമമിടുവാൻ ഇനി നിമിഷങ്ങള്‍ മാത്രം. ഒരു മാസത്തോളം നീണ്ട ആകാംക്ഷ ഇന്നു തീരും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം.

രാവിലെ 8 മണിക്ക് തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.  8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളു എണ്ണും. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. തപാല്‍ വോട്ടുകള്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണിത്തുടങ്ങിയത്. 

Tags