കൗണ്‍സിലര്‍ സുഗതന്റെ അവധി ; ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും
ആഭ്യന്തര തദ്ദേശ സെക്രട്ടറിമാര്‍ ഇന്ന് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഭാഗത്താണ് ഗുരുതര വീഴ്ചയെന്നാണ് വകുപ്പിന്റെ നിഗമനം.
കാപ്പാക്കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നല്‍കിയ സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. ആഭ്യന്തര തദ്ദേശ സെക്രട്ടറിമാര്‍ ഇന്ന് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഭാഗത്താണ് ഗുരുതര വീഴ്ചയെന്നാണ് വകുപ്പിന്റെ നിഗമനം.
സുഗതന് അവധിക്ക് വഴിയൊരുക്കിയതില്‍ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി അരുണിമ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. മന്ത്രി കെഎം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണ് അണ്ടര്‍ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നല്‍കിയത്.
കാപ്പാ കേസില്‍ ജയിലായ കൗണ്‍സിലര്‍ സുഗതന്റെ അയോഗ്യത പ്രശ്‌നം കടക്കാന്‍ തിരുവനന്തപുരം മേയര്‍ മേയര്‍ ആയുധമാക്കിയത് ആഭ്യന്തരവകുപ്പിന്റെ മറുപടിക്കത്താണ്. അവധി അപേക്ഷ കൗണ്‍സിലില്‍ വോട്ടിനിട്ട് പാസ്സാക്കിയാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നായിരുന്നു ഉപദേശം. ഇത് ഉയര്‍ത്തിക്കാട്ടി ആറു മാസത്തേയ്ക്ക് അവധി കൊടുത്ത് സുഗതനെ ബിജെപി ഭരണസമിതി രക്ഷിച്ചെടുത്തപ്പോല്‍ വെട്ടിലായിരിക്കുകയാണ്.
.jpg)

