'പ്രതീക്ഷിച്ചപോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല, ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല' ; കെ സുധാകരന്‍
May 9, 2023, 15:24 IST

കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലന്ന കുറ്റ സമ്മതവുമായി കെ സുധാകരന്‍. ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് കാരണമെന്നും സുധാകരന്‍ പറഞ്ഞു.
വയനാട്ടില്‍ ഇന്ന്കൂടിയ കെ പി സി സി നേതൃസമ്മേളനത്തിലായിരുന്നു കെ സുധാകരന്റെ കുറ്റ സമ്മതം. പുനസംഘടന പൂര്‍ത്തിയാക്കിയില്ലങ്കില്‍ കെ പി സി സി അധ്യക്ഷനായി തുടരില്ലന്നും അദ്ദേഹം പറഞ്ഞു.
പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നതെങ്കിലും അദ്ദേഹത്തിന് ആ വാക്ക് പാലിക്കാനിയിരുന്നില്ല. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ രൂക്ഷമായതായിരുന്നു കാരണം.ഇതില്‍ നേതൃത്വം അതൃപ്തിയിലുമാണ്.