സുഹൃത്തിന്റെ മരണം താങ്ങാനായില്ല ; യുവതി ജീവനൊടുക്കി

suicide

വീടിന് അരകിലോമീറ്റര്‍ മാറി മറ്റൊരു പുരയിടത്തില്‍ ഇന്നലെ രാവിലെ അമൃതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോതമംഗലം മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയില്‍ യുവാവിന്റെ മരണത്തെ തുടര്‍ന്ന് സുഹൃത്തായ യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അരകിലോമീറ്റര്‍ മാറി മറ്റൊരു പുരയിടത്തില്‍ ഇന്നലെ രാവിലെ അമൃതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


സുഹൃത്തിന്റെ വിയോഗത്തിലുള്ള മനോ വിഷമത്തില്‍ അമൃത ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാസുവിന്റെയും ശാരദയുടേയും മകനാണ് വിജയ്. സംസ്‌കാരം നടത്തി.
അമ്മ ലക്ഷ്മിയുടെ മരണ ശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. അമൃതയുടെ സംസ്‌കാരം ഇന്ന് 12 ന് ഉന്നതിയിലെ ശ്മശാനത്തില്‍.
 

Tags