ഹാനീകരമായ പത്തു ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു
. മുഖത്ത് തേക്കുന്ന പാക്കിസ്താന്‍ നിര്‍മ്മിതമായ രണ്ട് ക്രീമുകളിലാണ് ഏറ്റവും കൂടുതല്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയത്.
മലപ്പുറത്ത് വ്യാജ ക്രീം പുരട്ടിയ പെണ്‍കുട്ടിക്ക് വൃക്കരോഗം ബാധിച്ചതോടെ വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കെതിരെ അതീവ ജാഗ്രത നിര്‍ദ്ദേശവുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം.
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളില്‍ ഹാനികരമായ വസ്തുക്കള്‍ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ആണ് പിടിച്ചെടുത്തത്. മുഖത്ത് തേക്കുന്ന പാക്കിസ്താന്‍ നിര്‍മ്മിതമായ രണ്ട് ക്രീമുകളിലാണ് ഏറ്റവും കൂടുതല്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയത്. ഒരു പിപിഎം ( പാര്‍ട്സ് / മില്യണ്‍ ) മെര്‍ക്കുറി അനുവദനീയമായ ഇടത്ത് 20,000 പിപിഎം വരെ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. മീതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ പെര്‍ഫ്യൂമും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ ആണ് മെര്‍ക്കുറി അടക്കം ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയത്. കോസ്മെറ്റിക്സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നിര്‍മ്മാണ ലൈസന്‍സ് നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമല്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന കമ്പുനികള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ല എന്നുള്ളതാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിമിതി.
.jpg)

