കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിയുമായി മുന്നോട്ട് പോകില്ലെന്ന പ്രതീക്ഷയില്‍ ബിജെപി നേതൃത്വം
രാജിപ്രഖ്യാപനത്തിന് പിന്നാലെ ആര്‍. ശ്രീലേഖ തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിയുമായി മുന്നോട്ട് പോകില്ലെന്ന പ്രതീക്ഷയില്‍ ബിജെപി നേതൃത്വം. തിങ്കളാഴ്ച കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് രാജിക്കത്ത് കൊടുക്കുന്നത് ഒഴിവാക്കാന്‍ ബിജെപി നേതാക്കള്‍ അനുനയ നീക്കങ്ങള്‍ ശക്തമാക്കി. അതിനിടെ, ശ്രീലേഖയുടെ നീക്കങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും നിരീക്ഷിക്കുന്നുണ്ട്.
രാജിപ്രഖ്യാപനത്തിന് പിന്നാലെ ആര്‍. ശ്രീലേഖ തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം. എന്നാല്‍, രാജിക്കാര്യത്തില്‍ മൗനം തുടരുകയാണ്. രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുമില്ല.
കഴിഞ്ഞദിവസം വാര്‍ഡിലെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട സന്ദേശത്തിലൂടെയാണ് ആര്‍. ശ്രീലേഖ രാജിക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുകയാണെന്നും മേയര്‍ക്ക് രാജിക്കത്ത് നല്‍കിയെന്നുമായിരുന്നു സന്ദേശം. എല്ലാവരുടെയും സ്‌നേഹത്തിനും സഹകരണത്തിനും നന്ദിയുണ്ട്. രാജിക്കത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നല്‍കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
.jpg)


