സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്

Organ trafficking; ED conducts extensive raids in the state; Inspections are being conducted in hospitals and homes

വ്യാജ വായ്പകള്‍ വഴി അങ്കമാലി അര്‍ബന്‍ ബാങ്കില്‍ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്.

വ്യാജ വായ്പകള്‍ വഴി അങ്കമാലി അര്‍ബന്‍ ബാങ്കില്‍ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍.

തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്.തൃശൂരില്‍ അഞ്ചിടങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്.

എറണാകുളം ജില്ലയിലെ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. .

അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആയ ഷിജുവിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ട്. ബാങ്കിലെ അക്കൗണ്ടന്റായിരുന്നു ഷിജു. വ്യാജ ലോണുകള്‍ക്ക് നേതൃത്വം കൊടുത്തതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ഇഡി നല്‍കുന്ന വിവരം.

കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. മുന്‍ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

Tags